ന്യൂഡല്‍ഹി : പിശാചിനെ പ്രീതിപ്പെടുത്താന്‍ യുവാവ് മൂന്നു വയസുകാരിയായ മകളുടെ ചെവി മുറിച്ചെടുത്തു. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാരയിലാണ് സംഭവം. അമൃത് ബഹദൂര്‍ എന്ന യുവാവാണ് ഈ ക്രൂരകൃത്യം ചെയ്തത്. കുഞ്ഞ് കരയാന്‍ തുടങ്ങിയപ്പോള്‍ എല്ലാം നിന്റെ നല്ലതിനു വേണ്ടിയാണെന്ന് പറഞ്ഞ് കൃത്യം തുടരുകയായിരുന്നു. തടയാന്‍ വന്ന ഭാര്യയോട് വീടു വിട്ടുപോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വീണ്ടും തടയാന്‍ വന്നപ്പോള്‍ ഭാര്യയേയും മറ്റു അഞ്ചു മക്കളെയും മുറിയില്‍ പൂട്ടിയിട്ടു. അവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അമൃതിനെ തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചത്.
ചെവിമുറിച്ചെടുത്ത ശേഷം കുട്ടിയുടെ കഴുത്തും മുറിക്കാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. മകളെ വേദനിപ്പിക്കണമെന്ന് ഒരു പ്രേതാത്മാവ് തന്നോട് ആവശ്യപ്പെട്ടുവെന്നാണ് അയാള്‍ പോലീസിന് നല്കിയ മൊഴി. കുഞ്ഞിനെ വേദനിപ്പിച്ചില്ലെങ്കില്‍ അവളെ നരകത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രേതം പറഞ്ഞു. അതനുസരിച്ച് അവളെ മര്‍ദ്ദിച്ചു. എന്നാല്‍ അതുപോര ചെവി നല്കണമെന്നാവശ്യപ്പെട്ടു. അതിനാലാണ് ചെവി മുറിച്ചത്. കഴുത്തിലെ ഞെരമ്പ് മുറിക്കാന്‍ പിശാച് ആവശ്യപ്പെടുകയായിരുന്നുവെന്നും അമൃത് പറഞ്ഞു. ഏറെ നേരം ഇയാള്‍ കുട്ടിയെ മര്‍ദിക്കുകയും പിന്നാലെ ചെവി മുറിച്ചെടുക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
Post Your Comments