തിരുവനന്തപുരം: വില്ലേജ് ഓഫീസുകളിൽ മാസത്തിലൊരിക്കൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇതുമായി ബന്ധപ്പെട്ട് എസ്.പിമാർക്ക് വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റ നിർദേശം നൽകി.
പരിശോധന നടത്തിയ 40 വില്ലേജ് ഓഫീസുകളിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാസത്തിലൊരിക്കൽ വില്ലേജ് ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തുമെന്നും വിജിലൻസ് ഡയറക്ടർ അറിയിച്ചു.
Post Your Comments