ബേപ്പൂർ: ബേപ്പൂർ വില്ലേജ് ഓഫീസിലെ വാതിലിന്റെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം പുല്ലൂരിലെ കൊളത്തൂർ അഖിനാണ് (23) പൊലീസിന്റെ പിടിയിലായത്.
തിരുവനന്തപുരത്ത് നിന്നും മോഷ്ടിച്ച ബൈക്കിൽ ബേപ്പൂരിലെത്തി ഒളിവിൽ താമസിച്ചാണ് മോഷണത്തിന് പദ്ധതി തയാറാക്കിയത്. മൂന്നുമാസം മുമ്പ് ഇയാൾ പിതാവിനൊപ്പം ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ജോലിക്കെത്തിയിരുന്നു. ഈ പരിചയത്തിലാണ് വില്ലേജ് ഓഫീസിൽ മോഷണത്തിനെത്തിയത്.
Read Also : പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണം: ആവശ്യവുമായി ജെപി നദ്ദ
ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ച് ഫറോക്ക് പൊലീസിന്റെ സഹായത്തോടെ, ബേപ്പൂർ പൊലീസ് ഇൻസ്പെക്ടർ വി. സിജിത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പൊയിലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒമ്പതോളം കളവു കേസുകളിലും, പാലക്കാട് ജില്ലയിൽ നിന്നും പത്തു കിലോ കഞ്ചാവ് കടത്തിയ കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments