Latest NewsIndiaNewsInternational

ഇന്ത്യൻ നാവിക സേനയ്ക്ക് ഇനി അത്യാധുനിക യുഎസ് നിര്‍മിത ഗാര്‍ഡിയന്‍ ഡ്രോണും

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നാവികസേനയ്ക്ക് അത്യാധുനിക സാങ്കേതിക സംവിധാനമുള്ള പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണ്‍ നല്‍കാന്‍ യുഎസ് ഭരണകൂടത്തിന്‍റെ അനുമതി. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വാരം കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ നീക്കം.

അമേരിക്കന്‍ നിര്‍മിത ഡ്രോണ്‍ വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള താല്‍പര്യം 2015ല്‍ തന്നെ ഇന്ത്യ അന്നത്തെ ഒബാമ ഭരണകൂടത്തിനെ അറിയിച്ചിരുന്നു. ജനറല്‍ ആറ്റമിക് നിര്‍മിക്കുന്ന 22 ഡ്രോണുകള്‍ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്.ഉയര്‍ന്ന മലനിരകളില്‍ പറന്ന് കൃത്യമായി നിരീക്ഷണം നടത്താനുള്ള കഴിവുള്ള പ്രഡേറ്റര്‍ ഗാര്‍ഡിയന്‍ ഡ്രോണ്‍ ലഭിച്ചാല്‍ ഇന്ത്യക്ക് പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button