ഇസ്ലാമാബാദ്: ചാരവൃത്തിയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവ് ദയാഹര്‍ജി നല്‍കിയെന്ന് വിവരം. ദയാഹര്‍ജിയുമായി പാക് സൈനിക മേധാവിയെയാണ് സമീപിച്ചത്.
വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന അപേക്ഷയുമായി കുല്‍ഭൂഷണ്‍ ജാദവ് സമര്‍പ്പിച്ച ദയാഹര്‍ജി സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കു ലഭിച്ചതായി പാക് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി. ചാരവൃത്തിയിലും ഭീകരപ്രവര്‍ത്തനത്തിലും തനിക്കു പങ്കുള്ളതായി ദയാഹര്‍ജിയില്‍ കുല്‍ഭൂഷണ്‍ ജാദവ് ഏറ്റുപറഞ്ഞതായിട്ടാണ് പറയുന്നത്.
തന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ വഴി ഒട്ടനവധി പാക് പൗരന്‍മാര്‍ക്ക് ജീവനും സ്വത്തും നഷ്ടമായതില്‍ ജാദവ് ഖേദം പ്രകടിപ്പിച്ചുവെന്നും അവര്‍ പ്രസ്താവനയില്‍ അറിയിച്ചു. പാക്കിസ്ഥാനെതിരായ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാപ്പു ചോദിച്ച ജാദവ്, വധശിക്ഷയില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ദയവുണ്ടാകണമെന്ന് ദയാഹര്‍ജിയില്‍ അപേക്ഷിച്ചതായും സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തി.
Post Your Comments