Latest NewsKerala

കണ്ണൂര്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് വനാക്രെ ആക്രമണം: 100 കമ്പ്യൂട്ടറുകള്‍ നിശ്ചലം

കണ്ണൂര്‍: ജില്ലാ പോലീസ് ആസ്ഥാനത്ത് വനാക്രെ വൈറസ് ആക്രമണം. ഉച്ചകഴിഞ്ഞാണ് വൈറസ് പടര്‍ന്നത്. സംഭവത്തെത്തുടര്‍ന്ന് തന്ത്രപ്രധാനവും അതീവ രഹസ്യ-സുരക്ഷാ സംവിധാനവുമുള്ള 100 ഓളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി.

കമ്പ്യൂട്ടറിലേക്ക് പോലീസിന്റെ മെയിലിനുപുറമെ പുറത്തുനിന്നും ആയിരക്കണക്കിന് സന്ദേശങ്ങള്‍ വരുന്നതാണ്. പുറത്തുനിന്നും വന്ന മെയിലിലാണ് വനാക്രെ വൈറസ് പിടിച്ചത്. സംഭവം ഉടന്‍ തന്നെ ടെലികമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിക്കപ്പെട്ടിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button