Latest NewsNewsInternational

ഭൂമിയ്ക്ക് അധികനാള്‍ ആയുസ്സില്ല : ലോകവസാനം 30 വര്‍ഷത്തിനുള്ളില്‍

 

ന്യൂയോര്‍ക്ക് : ഭൂമിയ്ക്ക് അധികനാള്‍ ആയുസ്സില്ല. ഭൂമിയിലെ എല്ലാം തകര്‍ന്നു വീഴും മുന്‍പെ മറ്റു ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങളിലേക്ക് രക്ഷപ്പെടാന്‍ സമയം അതിക്രമിച്ചെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ചന്ദ്രനിലോ ചൊവ്വയിലോ കോളനികള്‍ സ്ഥാപിക്കാന്‍ മനുഷ്യന്‍ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വര്‍ധിച്ചുവരുന്ന ജനസംഖ്യയും കാലാവസ്ഥാ മാറ്റങ്ങളും ഭൂമിയിലെ നിലനില്‍പ് വലിയ പ്രതിസന്ധിയിലാക്കുമെന്നും നോര്‍വെയില്‍ നടന്ന സയന്‍സ് ഫെസ്റ്റിവലില്‍ ഹോക്കിങ് പറഞ്ഞു. വരാനിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാന്‍ ചന്ദ്രനിലും ചൊവ്വയിലും കോളനികള്‍ സ്ഥാപിക്കുകയാണ് നല്ലത്. ഭൂമിയില്‍ ഇനി കണ്ടെത്താന്‍ സ്ഥലങ്ങളില്ല. ഇതിനാല്‍ ഭൂമിക്ക് പുറത്തു തന്നെ മറ്റൊരു താവളം തേടേണ്ടതുണ്ട്. അവിടെ പുതിയ ലോകം സൃഷ്ടിക്കണം. സസ്യങ്ങള്‍, മൃഗങ്ങള്‍, ഷഡ്പദങ്ങള്‍ എല്ലാം ഉള്‍പ്പെടുന്ന ഒരു ലോകം സ്ഥാപിക്കണം.

കേവലം ഒരു ഛിന്നഗ്രഹം വന്നിടിച്ചാല്‍ തകരുന്നതാണ് ഭൂമി. ഇതിനു പുറമെ കാലാവസ്ഥാ മാറ്റങ്ങളും ഭൂമിയെ ഇല്ലാതാക്കിയേക്കാം. ‘മനുഷ്യര്‍ ഭൂമി വിട്ടുപോകേണ്ട ആവശ്യമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.. ഭൂമി വളരെ ചെറുതായിരിക്കുന്നു, ഭൗതിക വിഭവങ്ങള്‍ ഭീതിജനകമായ തോതില്‍ വറ്റിപ്പോകുന്നുവെന്നും ഹോക്കിങ് പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button