ന്യൂഡല്‍ഹി: കള്ളപ്പണ ഇരുപാടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ വസതിയില്‍ സി ബി ഐ റെയ്‌ഡ് നടത്തി.മന്ത്രിയുടെ ഭാര്യയെ സി ബി ഐ ചോദ്യം ചെയ്തു. കള്ളപ്പണത്തെ കൂടാതെ ചില ബിനാമി ഇടപാടുകളെക്കുറിച്ചും വിവരം ലഭിച്ചതായി സി ബി ഐ വക്താവ് ആര്‍ കെ ഗൗര്‍ പറഞ്ഞു.
പ്രയാസ് ഇന്‍ഫോ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, അകിഞ്ചന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, മനകല്‍യാതന്‍ പ്രോജക്‌ട് എന്നിവയുമായി ബന്ധപ്പെട്ട് 4.63 കോടി രൂപയുടെ തിരിമറി നടത്തിയെന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്.ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ആണ് ഇത് കണ്ടുപിടിച്ചത്. തുടർന്ന് അവർ ഇത് സി ബി ഐക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലും സി ബി ഐ റെയ്‌ഡ് നടത്തിയിരുന്നു.
Post Your Comments