ബംഗളൂരു: രാഷ്ട്രപതിയുടെ വാഹനവ്യഹം തടഞ്ഞ പോലീസുകാരന് അഭിനന്ദനപ്രവാഹം. ആംബുലന്‍സിന് വഴിയൊരുക്കുന്നതിനു വേണ്ടിയാണ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞത്. ശനിയാഴ്ച ബംഗളൂരുവിലെ ട്രിനിറ്റി സര്‍ക്കിളില്‍ ജോലി ചെയ്ത പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം.എല്‍ നിജലിംഗപ്പയാണ് ആംബുലന്‍സിന് വഴിയൊരുക്കാന്‍ ബൈപാസില്‍ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞു നിര്‍ത്തിയത്.
നിജലിംഗപ്പ ബംഗളൂരു മെട്രോ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാജ് ഭവനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് വാഹനം തടഞ്ഞത്. സമീപത്തെ എച്ച്.എ.എല്‍ ആശുപത്രിയിലേക്കാണ് രോഗിയെയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് പോകുന്നത് എന്നറിഞ്ഞ ഇദ്ദേഹം വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി. തിരക്കേറിയ ബൈപാസില്‍ തടസമില്ലാതെ ആംബുലന്‍സിന് കടന്നുപോകാന്‍ ശരനിമിഷത്തില് നിജലിംഗപ്പ അവസരമൊരുക്കുകയായിരുന്നു.
പൂര്‍ണ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വപരമായ സമീപനത്തോടെയും കൃത്യനിര്‍വഹണം നടത്തിയ നിജലിംഗപ്പയെ ബംഗളൂരു ഇൗസ്റ്റ് ട്രാഫിക് ഡിവിഷന് ഡെപ്യൂട്ടി കമീഷണര്‍ അഭയ് ഗോയല്‍ അഭിനന്ദിച്ചു.
Post Your Comments