KeralaLatest NewsNews

കൊച്ചി മെട്രോയുടെ ആദ്യ ദിനം ലഭിച്ചത് മികച്ച കളക്ഷന്‍

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ ദിവസം അതി ഗംഭീരമായിരുന്നു. 20,42,740 രൂപയാണ് ആദ്യ ദിന സര്‍വീസില്‍ നിന്ന് ലഭിച്ചത്. 62,320 പേരാണ് രാത്രി ഏഴു മണി വരെ മെട്രോയില്‍ യാത്ര ചെയ്തത്. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളൽ തിരക്കു തുടരുകയാണ്. വൈകിട്ടോടെ തിരക്കു കുറഞ്ഞ പുളിഞ്ചോട്, അമ്പാട്ടുകാവ് സ്റ്റേഷനുകളിൽ കെഎംആർഎൽ കൊച്ചി വൺ കാർഡ് വിൽപന ആരംഭിച്ചു.

കൊച്ചി മെട്രോയുടെ ആദ്യ ദിന സര്‍വീസില്‍ കെഎംആര്‍എല്‍ പ്രതീക്ഷിച്ച നേട്ടം തന്നെയുണ്ടായി. 13 മണിക്കൂറിനുള്ളിലാണ് കണക്കിലുള്ള 62,320 പേരും മെട്രോയില്‍ കയറിയത്. പത്തുമണിവരെ യാത്ര ഉണ്ടാകുമെന്നതിനാല്‍ കളക്ഷനും യാത്രക്കാരുടെ എണ്ണവും ഇനിയുമുയരും. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് പാലാരിവട്ടം, ആലുവ എന്നീ മെട്രോ സ്റ്റേഷനുകളിലാണ്. രാവിലെ മുതല്‍ അനുഭവപ്പെട്ട തിരക്ക് വൈകിട്ട് വരെ നീണ്ട് നിന്നു. മെട്രോയുടെ ആദ്യ ദിനത്തെ ആവേശത്തോടെയാണ് കൊച്ചിയിലെ ജനങ്ങള്‍ സ്വീകരിച്ചത്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള വരും കന്നിയാത്രയ്ക്ക് എത്തിയിരുന്നു. ടിക്കറ്റുകള്‍ക്കൊപ്പം സ്ഥിരം യാത്ര ചെയ്യുന്നവര്‍ക്കുള്ള യാത്രാ കാര്‍ഡുകളും ഇന്ന് വിതരണം ചെയ്തു.

രാവിലെ ആറു മുതലാണ് ആലുവയില്‍ നിന്നും പാലാരിവട്ടത്തു നിന്നും സര്‍വീസ് ആരംഭിച്ചത്. രാത്രി പത്തുവരെയാണ് സര്‍വീസ്. 219 ട്രിപ്പുകളാണ് ആസൂത്രണം ചെയ്യുന്നത്. പത്തുരൂപയാണ് മിനിമം ചാര്‍ജ്. പാലാരിവട്ടം മുതല്‍ ആലുവ വരെ 40 രൂപയാണ് ചാര്‍ജ് നിശ്ചയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button