ഇത് രണ്ടാം തവണയാണ് ബിജെപിക്ക് രാഷ്ട്രപതിയെ തീരുമാനിക്കാനുള്ള അവസരം ലഭിക്കുന്നത്. ആദ്യം അവസരം ലഭിച്ചപ്പോള്‍ ഭാരതത്തിന്റെ അഭിമാനമായ ഡോ. അബ്ദുള്‍ കലാമിന്റെ പേര് മുന്നോട്ട് വെച്ചു. അതുകൊണ്ടുതന്നെ ഭാരതം കണ്ടതില്‍ വെച്ച് ഏറ്റവും ശക്തനായ രാഷ്ട്രപതിയെ നമുക്ക് ലഭിച്ചു. ഇത്തവണ അവസരം ലഭിച്ചപ്പോള്‍ മുന്നോട്ട് വെച്ച പേര് അധസ്ഥിത ജനവിഭാഗങ്ങളുടെ ആവേശം ശ്രീ രാംനാഥ് കോവിന്ദിന്റെത്. നമ്മള്‍ പലരും ഈ പേര് കേള്‍ക്കുമ്പോള്‍ അതിശയിച്ച് നില്‍ക്കുന്നുണ്ടെങ്കിലും, ഉത്തരേന്ധ്യക്കാര്‍ക്ക് അപരിചിതനല്ല രാംനാഥ്.
കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവാണ് രാംനാഥ്. ബിജെപിയും, ആര്‍എസ്എസും, സംഘപരിവാര്‍ പ്രസ്ഥാങ്ങളുമായി വളരെയധികം അടുപ്പം പുലര്‍ത്തുന്ന വ്യക്തി. കാണ്‍പൂരിലെ ദളിത് നേതാവും ബിജെപി ദളിത് മോര്‍ച്ചയുടെ മുന്‍ പ്രസിഡന്റുമാണ് അദ്ദേഹം. മാത്രമല്ല രണ്ടുതവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. 1994ലും, 2006ലും മാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ ദേശീയ വക്താവായും രാംനാഥ് കോവിന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകനായും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.
നിലവില്‍ ബംഗാള്‍ ഗവര്‍ണറാണ് രാംനാഥ് കോവിന്ദ്. മുന്‍പ് ഉയര്‍ന്നുകേട്ട സുഷമ സ്വരാജ്, ദ്രൗപതി മുര്‍മു, രാം നായിക്, സുമിത്രാ മഹാജന്‍ എന്നിവരെ പിന്തള്ളിയാണ് രാംനാഥ് കോവിന്ദിന്റെ പേര് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. സോണിയാഗാന്ധി ഉള്‍പ്പടെയുള്ളവരോട് ചര്‍ച്ച ടന്നതായും തീരുമാനം പിന്നീട് അറിയിക്കാമെന്ന് സോണിയാ ഗാന്ധി പറഞ്ഞതായും ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് രാംനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം എടുത്തത്.
Post Your Comments