ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് പിന്തുണ നൽകാമെന്ന് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ദിവസം രാഷ്ട്രപതി സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസുമായി ജെയ്റ്റ്ലി കൂടികാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം തീരുമാനം കേന്ദ്രധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയെ അറിയിച്ചത്. കൂടാതെ രാഷ്ട്രപതി പ്രണാബ് മുഖർജിയ്ക്ക് ഒരുവട്ടം കൂടി അവസരം നൽകുന്നതിനും തങ്ങൾ എതിരല്ലെന്നാണ് തൃണമൂൽ കോൺഗ്രസ് നിലപാട്.
അതേസമയം, ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ശിവസേനയുടെ നിർദ്ദേശം ബി.ജെ.പി നേതൃത്വം തള്ളി. സ്ഥാനാർത്ഥിയായി പ്രശസ്ത്ര ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥനെ പരിഗണിക്കണമെന്ന നിർദ്ദേശവും ബി.ജെ.പി തള്ളി. സ്വാമിനാഥന് പ്രായം കൂടുതലാണെന്നാണ് ബി.ജെ.പി നിലപാട്. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കൂടി ഉറപ്പിക്കാൻ കഴിയുന്ന വ്യക്തിയെന്ന നിലയിലാണ് സുഷമയെ പരിഗണിക്കുന്നത്.
Post Your Comments