![june](/wp-content/uploads/2017/06/2017june19story2.jpg)
കൊച്ചി: പുതുവൈപ്പില്‍ നടന്ന പ്രതിഷേധത്തിനുപിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളുമുണ്ടെന്ന് എറണാകുളം റൂറല്‍ എസ്പി എവി ജോര്‍ജ്. തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള ചിലരെ സമരത്തില്‍ കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകള്‍ ഒറ്റയ്ക്ക് ഇത്തരം സമരം നടത്തില്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
ടെര്‍മിനല്‍ നിര്‍മാണത്തിനായി ഞായറാഴ്ച തൊഴിലാളികള്‍ എത്തിയതോടെയാണ് നാട്ടുകാര്‍ കൂട്ടമായി പ്ലാന്റിനു മുന്നിലേക്കെത്തിയത്. വന്‍ പോലീസ് സന്നാഹത്തോടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയ ഐഒസി അധികൃതരോട് നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
പിന്നീട് പോലീസുകാര്‍ ബാരിക്കേഡുകള്‍ ഉയര്‍ത്തി പ്രതിരോധം തീര്‍ക്കുകയായിരുന്നു. പോലീസിനുനേരെ കല്ലെറിഞ്ഞതോടെയാണ് ലാത്തി വീശിയത്.
Post Your Comments