ആരോഗ്യമുള്ള ശരീരവും മനസുമാണ് ഒരാളെ പൂര്‍ണമാക്കുന്നത്. മാനസിക ആരോഗ്യം ശരിയല്ലാത്തത് ആരോഗ്യത്തിനും ദോഷം വരുത്തും. ഇനി അത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താം ധ്യാനത്തിലൂടെ.
ധ്യാനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ശാന്തമായ മനസ് മാനസിക പിരിമുറക്കം കുറക്കുകയും മാനസിക പിരിമുറുക്കത്തിന് കാരണമായ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍െറ അളവ് കുറക്കുകയും ചെയ്യുന്നുവെന്നതാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കുടാതെ സന്ധിവാതരോഗങ്ങള്‍ക്കും മറ്റു വേദനകള്‍ക്കുംധ്യാനത്തിലൂടെ കുറവ് ലഭിക്കുന്നതായും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു.ധ്യാനം ശീലമാക്കുന്നതിലൂടെ രോഗികളുടെ ക്ഷീണവും തളര്‍ച്ചയും ഒഴിവാകുകയും ചെയ്യും.
Post Your Comments