പുലർച്ചെ എഴുന്നേറ്റ് , പ്രഭാതക്രിയകളൊക്കെ കഴിഞ്ഞു വീട്ടിലോ മറ്റോ വളരെ ശുദ്ധിയുള്ളതും, നിശബ്ദമായതുമായ ഒരു അനുയോജ്യമായ സ്ഥലം ധ്യാനത്തിനായി തിരഞ്ഞെടുക്കാം. ശുദ്ധമായ വായു സഞ്ചാരം അനിവാര്യമാണ് . കഴിവതും നിലത്ത് ഇരുന്നാണ് ധ്യാനം ചെയ്യേണ്ടത്. പ്രായപൂര്‍ത്തിയായവര്‍ക്ക് തടി കട്ടില്‍ ഉപയോഗിക്കാം. ആസനത്തിനു അനുയോജ്യമായ കട്ടിയുള്ള തുണി അഥവാ നേര്‍ത്ത കമ്പിളി ഉപയോഗിക്കാം. കിഴക്ക് ദിശയിലോ വടക്ക് ദിശയിലോ ആയിരിക്കണം ദർശനം.
കഴിവതും പത്മാസനത്തില്‍ ഇരിക്കാന്‍ ശ്രമിക്കാം, അതിനു കഴിഞ്ഞില്ലെങ്കില്‍ അര്‍ദ്ധ പത്മാസനത്തില്‍ ഇരിക്കാം. ഞാന്‍ ഈ ഭൂമിയുടെ ഏറ്റവും മുകളിലായിട്ടാണ് ഇരിക്കുന്നത് എന്ന് വിചാരിച്ച് സൂര്യഭഗവാനെ മനസിലേക്ക് കൊണ്ടുവന്നതിന് ശേഷം വേണം ധ്യാനം ആരംഭിക്കാൻ. അതില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ വലതു കാലിന്റെ പെരുവിരലില്‍ കൂടി ‘മൂലാധാര’ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു ‘ഭ്രൂമദ്ധ്യ’ (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം. ചന്ദ്രനില്‍ നിന്ന് വരുന്ന ഊര്‍ജ്ജം എന്റെ ഇടതു കാലിന്റെ പെരുവിരലില്‍ കൂടി ‘മൂലാധാര’ത്തിലെത്തി അവിടുന്ന് അത് മുകളിലേക്ക് ഓരോ ആധാര ചക്രങ്ങളും കടന്നു ‘ഭ്രൂമദ്ധ്യ’ (പുരികങ്ങളുടെ മധ്യഭാഗം) ത്തിലെത്തി എന്ന് വിചാരിക്കാം.
Post Your Comments