Latest NewsCinemaMovie SongsEntertainment

സഹനടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; നടന്‍റെ ആത്മഹത്യാ ശ്രമം

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് നടന്‍ ആത്മഹത്യക്ക് ശ്രമിച്ചു. കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ട് ആണ് സഹനടി പ്രണയം നിരസിച്ച പേരില്‍ ആത്മഹത്യ ശ്രമം നടത്തിയത്. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചനയോട് ന്നട്ന്‍ പ്രണയം തുറന്നു പറഞ്ഞു. എന്നാല്‍ വെങ്കട്ടിന്‍റെ വിവാഹാഭ്യര്‍ഥന രചന നിരസിച്ചു. ആ വിഷമത്തില്‍ വെങ്കട്ട് ഫിനോയില്‍ കുടിക്കുകയായിരുന്നുവെന്നാന്നാണ് റിപ്പോര്‍ട്ട്.

താന്‍ മരിക്കുകയാണെന്നറിയിച്ച് വെങ്കട്ട് രചനക്ക് എസ്എംഎസും അയച്ചിരുന്നുവെന്നും വാര്‍ത്തകളുണ്ട്. ഈ സംഭവത്തെക്കുറിച്ച് രചനയുടെ പ്രതികരണമിങ്ങനെയാണ്. ”റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെങ്കട്ടിന്റെ ജോഡിയാകാമെന്ന് ഞാന്‍ സമ്മതിച്ചിരുന്നു. .അദ്ദേഹം അത്ര മാന്യമായാണ് പെരുമാറിയിരുന്നത്. എന്നാല്‍, ഞാന്‍ ഒരിക്കലും അദ്ദേഹത്തെ പ്രേമിച്ചിട്ടില്ല’-രചന പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

മുന്‍പും പലപ്പോഴും വെങ്കിട്ട് വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. സിനിമാ താരം രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് ഒരിക്കല്‍ അദ്ദേഹം അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച രമ്യ വെങ്കട്ടിനെതിരെ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button