Latest NewsNewsIndia

ഇന്ത്യാടുഡേ സര്‍വേയില്‍ ഒന്നാമനായി ഇ.ശ്രീധരന്‍

മുംബൈ: രാജ്യം രാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇന്ത്യാടുഡേ ജനപ്രീതി അറിയാൻ നടത്തിയ സർവേയിൽ മെട്രോ മാൻ മുൻപന്തിയിൽ. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും പിന്തള്ളിയാണ് ഇ ശ്രീധരൻ മുന്നിലെത്തിയിരിക്കുന്നത്. സർവേയിൽ എൽ.കെ.അദ്വാനിയെയും ഇൻഫോസിസ് നാരായണമൂർത്തിയെയും ബോളിവുഡ് മെഗാ സ്റ്റാർ അമിതാബ് ബച്ചനെയും ശ്രീധരൻ ബഹുദൂരമാണ് പിന്നിലാക്കുയിരിക്കുന്നത്.
 
ആകെ പോൾ ചെയ്ത 11,802 വോട്ടുകളാണ്. അതിൽ 4659 പേരും പിന്തുണച്ചത് ഡോ. ഇ ശ്രീധരനെയാണ്. സർവേയിൽ പങ്കെടുത്ത 39 ശതമാനം പേരും മെട്രോ മാൻ ഇന്ത്യയുടെ പ്രഥമ പൗരനായി വരണമെന്ന് ആഗ്രഹിക്കുന്നു. കൊച്ചി മെട്രോ പൂർത്തിയായതോടെ, ഇനി വിശ്രമ ജീവിതത്തിലേക്ക് തിരിയണമെന്നാഗ്രഹിക്കുന്ന ശ്രീധരൻ, രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനമുണ്ടായാലും അത് സ്വീകരിക്കുന്ന കാര്യം സംശയമാണ്.
 
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് 15 ശതമാനത്തോളം വോട്ട് നേടാനായി. മുതിർന്ന ബിജെപി. നേതാവ് എൽ.കെ.അദ്വാനിക്ക് 13 ശതമാനം വോട്ടും ലഭിച്ചു. ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തിക്ക് 11 ശതമാനവും ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന് അഞ്ച് ശതമാനം വോട്ടും ലഭിച്ചു. അമിതാബ് ബച്ചന് അഞ്ചുശതമാനത്തിൽത്താഴെ വോട്ടുകളേ നേടാനായുള്ളൂ. മുരളി മനോഹർ ജോഷിയും നിലവിലെ പ്രസിഡന്റ് പ്രണബ് മുഖർജിയുമായിരുന്നു സർവേയിൽ ഉൾപ്പെടുത്തിയിരുന്ന മറ്റു പേരുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button