കാബൂൾ: പാകിസ്ഥാനെ ഒഴിവാക്കി അഫ്ഗാനിസ്ഥാനും ഇന്ത്യയ്ക്കുമിടയിലെ ആദ്യ ചരക്ക് വ്യോമപാത അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്‌റഫ് ഖാനി ഉദ്ഘാടനം ചെയ്തു. കാബുള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ ചരക്ക് വിമാനം ഈ വ്യോമപാതയിലൂടെ സഞ്ചരിച്ച് യാത്രയ്ക്ക് തുടക്കം കുറിച്ചു. വ്യോമ പാത യാഥാർഥ്യമായതിൽ അഫ് ഗാൻ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു.
ഇന്ത്യയിലേക്ക് കാര്‍ഗോ വിമാനത്തില്‍ ആദ്യമായാണ് അഫ്ഗാന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ അയയ്ക്കുന്നതെന്ന് പ്രസിഡന്റിന്റെ ഉപദേശകന്‍ അറിയിച്ചു. ആഴ്ച്ചയില്‍ ആറ് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് പറക്കുന്നത്. ആദ്യം പുറപ്പെട്ട കാര്‍ഗോ വിമാനത്തില്‍ അഫ്ഗാനില്‍ നിന്നുള്ള 60 ടണ്‍ ഒഷധസസ്യങ്ങളാണുള്ളത്.
Post Your Comments