
മലപ്പുറം
മഞ്ചേരി: എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 168 കഞ്ചാവ് പൊതികളുമായി രണ്ടു പേരെ പിടികൂടി. കൊണ്ടോട്ടി പുളിക്കല്‍ പാണ്ട്യാട്ട് പറമ്പില്‍ ജ്യോതിഷ്, പയ്യനാട് കിഴക്കെവീട്ടില്‍ സൈഫുദ്ദീന് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെ മഞ്ചേരി നഗരത്തില്‍ കഞ്ചാവു വില്പനയില് ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍.
ഇതുകൂടാതെ 50 ഗ്രാം കഞ്ചാവ് കൈവശംവച്ചതിനു മഞ്ചേരി ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നു മാട്ടില്‍ വടക്കേതില്‍ വീട്ടില്‍ അലിയുടെ പേരിലും കേസെടുത്തിട്ടുണ്ട്. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍ കുഞ്ഞാലന്‍, ജോര്‍ജ് തോമസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അബ്ദുല്‍വഹാബ്, സുരേന്ദ്രന്, ജയപ്രകാശ്, അമീന് അല്‍ത്താഫ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.
Post Your Comments