കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത അച്ചായൻസ് റിലീസ് ചെയ്തു 40 ദിവസം പിന്നിട്ടതിന്റെ ആഘോഷങ്ങൾക്ക് സാക്ഷിയായി കറ്റാനം ഗാനം തിയേറ്റർ. വിതരണക്കാരുടെ സമരം മൂല൦ ഇതുവരെ അച്ചായൻസിനു മൾട്ടീപ്ലസ് തീയേറ്റേഴ്സ്സിൽ സിംഗിൾ ഷോ പോലും നടത്താൻ കഴിഞ്ഞിട്ടില്ല. എങ്കിലും തന്റെ സിനിമയുടെ വിജയാഘോഷങ്ങൾ സ്വന്തം നാട്ടിൽ വെച്ച് നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകൻ കണ്ണൻ താമരക്കുളം.
മെട്രോ സിറ്റി മൾട്ടിപ്ലക്സ് മാതൃകയിൽ മനോഹരമായ 4 തിയേറ്ററുകൾ ചേരുന്നതാണ് കറ്റാനം ഗാനം. ഒരുകാലത്തു ഇതൊരു തിയേറ്റർ മാത്രമായിരുന്നു. മിക്ക സിനിമകളു൦ റിലീസ് ചെയ്തിരുന്നത് ഗാനം തിയേറ്ററിലായിരുന്നു. ഏതു സിനിമയായാലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയ്ക്ക് ഞാനുമുണ്ടായിരുന്നു. എന്നാൽ ഒരിടക്ക് അല്പം താഴേക്കുപോയി. റിലീസ് ചിത്രങ്ങൾ ഇല്ലാതെയായി. സോണി ഈ തിയേറ്ററിന്റെ നേതൃത്വം ഏറ്റെടുത്തതിനു ശേഷം അദ്ദേഹം നടത്തിയ കഠിന പ്രയത്നത്തിന്റെ ഭാഗമായാണ് എന്ന് ഈ കാണുന്ന രീതിയിൽ ഗാനത്തിനെ തിരിച്ചു കൊണ്ടുവരാനായത്. തന്റെ ഓര്മകൾ പങ്കു വെക്കുന്നതിനോടൊപ്പം തന്നെ പ്രോപ്പ്‌റൈറ്റർ സോണിയെ അഭിനന്ദിക്കാനും സംവിധായകൻ മറന്നില്ല.
സ്വന്തം നാട്ടിൽ തന്നെ സിനിമ കാണുന്നതിനും ഇവിടേയ്‌ക്ക് അച്ചായൻസ് ടീമിനെ ക്ഷണിച്ചതിനും എത്രയും ആഘോഷങ്ങൾ സംഘടിപ്പിച്ചതിനും നന്ദി പറഞ്ഞ സംവിധായകൻ ഇനിയും വിതരണക്കാരുടെ സമരം തീരാത്തതിലുള്ള പരിഭവവും അറിയിച്ചു.
Post Your Comments