NattuvarthaLatest NewsKerala

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഓഫീസ് യൂത്ത് കോൺഗ്രസ്സ് ഉപരോധിച്ചു

മലപ്പുറം

പെരിന്തൽമണ്ണ : ഉദ്ഘാടനം കഴിഞ്ഞിട്ടും ജില്ലാ ആശുപത്രിയിൽ പ്രവർത്തനസജ്ജമാക്കാത്ത മാതൃ ശിശു സംരക്ഷണ കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാക്കുക എന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഓഫീസ് ഉപരോധിച്ചു.

ഡെങ്കിയടക്കമുള്ള പനികൾ ബാധിച്ച് രോഗികൾ കഷ്ടപെടുമ്പോഴും അധികൃതരുടെ നിരുത്തരവാദിത്തപര കാഴ്ചപാടിനെതിരെ ഉപരോധത്തിൽ പങ്കെടുത്തവർ സംസാരിച്ചു. പനിബാധിച്ച രോഗികൾ പെരിന്തൽമണ്ണ ജില്ലാആശുപത്രിയുടെ വാരാന്തയിലും മറ്റും കിടക്കുമ്പോഴാണ് ലക്ഷങ്ങൾ മുടക്കി നിർമാണം പൂർത്തീകരിച്ച മാതൃ ശിശു സംരക്ഷണ കെട്ടിടം ഒരു ഉപകാരവുമില്ലാതെ കിടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button