
ന്യൂഡല്‍ഹി•ബി.ജെ.പിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. രാംനാഥ് കോവിന്ദ് ആണ് ബി.ജെ.പിയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി. നിലവില്‍ ബീഹാര്‍ ഗവര്‍ണര്‍ ആണ് അദ്ദേഹം. ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്.
അഭിഭാഷകനും ബി.ജെ.പി ദളിത് മോര്‍ചയുടെ മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന രാംനാഥ് കോവിന്ദ് നേരത്തെ രണ്ട് തവണ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ സ്വദേശിയാണ് രാംനാഥ് കോവിന്ദ്.
Post Your Comments