തലശ്ശേരി: ബാങ്ക് അക്കൗണ്ട് എടിഎം നമ്പരുകള്‍ ചോര്‍ത്തി പണം തട്ടാനുള്ള ശ്രമം അധ്യാപിക തടഞ്ഞു. ഫോണില്‍ വിളിച്ച് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപികയെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്. താന്‍ എസ്ബിഐ മുംബൈയില്‍ നിന്നാണ് വിളിക്കുന്നതെന്നും ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തതിനാല്‍ താങ്കളുടെ എടിഎം വര്‍ക്ക് ചെയ്യില്ലെന്നും വിളിച്ചയാള്‍ അറിയിച്ചു.
തുടർന്ന് ഇയാൾ ആധാര്‍ നമ്പര്‍ പറയാന്‍ ആവശ്യപ്പെട്ടു. എന്നാൽ അതിനു ശേഷം 16 അക്ക എടിഎം നമ്പര്‍ നൽകാൻ ആവശ്യപ്പെട്ടു. പക്ഷെ അത് നല്കാനാവില്ലെന്നും അത് തന്റെ രഹസ്യ നമ്പരാണെന്നും അദ്ധ്യാപിക പറഞ്ഞു. ഇതോടെ അയാൾ കയര്‍ത്തു സംസാരിക്കാൻ തുടങ്ങി. നമ്പര്‍ നല്‍കാന്‍ സൗകര്യമില്ലെന്ന് അറിയിച്ച് അധ്യാപിക ഫോണ്‍ വെച്ചു. ഉടനെ എസ്ബിഐ ശാഖയില്‍ ചെന്ന് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടതായി ബോധ്യപ്പെട്ടത്.
അക്കൗണ്ട് പരിശോധിച്ചപ്പോള്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായി. ബാങ്ക് മാനേജരുടെ ഭാര്യയെയും സമാനമായ രീതിയില്‍ കബളിപ്പിക്കാന്‍ നോക്കിയിരുന്നു. ആരെങ്കിലും ഇങ്ങനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചാല്‍ ഒന്നും വെളിപ്പെടുത്തരുതെന്നും എസ്ബിഐ അറിയിച്ചു.
Post Your Comments