ന്യൂഡല്‍ഹി: രാജ്യത്തെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായിരുന്ന ഐ.എ.എസ് ഓഫീസറുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നാണ് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തത്. മുതിര്‍ന്ന ഇ.ഡി ഓഫീസര്‍ രാജേശ്വര്‍ സിംഗിന്റെ ഫോണും ചോര്‍ത്തിയതില്‍പെടുന്നു. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ഡയറക്ടര്‍ ജനറലായ കെ.കെ ശര്‍മ്മയുടെ ഫോണ്‍ വിവരങ്ങളും ചോര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : ഗസയില്‍ നടന്ന പോരാട്ടത്തിന്റെ ഫലം ഇസ്രായേല്‍ മറക്കരുത്: ഇസ്രായേലിനെതിരേ മുന്നറിയിപ്പുമായി ഹമാസ്
പ്രധാനമന്ത്രിയുടെ വിദേശ യാത്രകളുടെ ചുമതല ഉണ്ടായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ 2017 ലാണ് ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒരു നിതി ആയോഗ് ഉദ്യോഗസ്ഥന്റെ ഫോണും ചോര്‍ത്തി. മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിംഗിന്റെ രണ്ട് ഫോണുകളും കുടുംബത്തിലെ സ്ത്രീകള്‍ ഉപയോഗിച്ച് വന്നിരുന്ന മൂന്ന് നമ്പരുകളും നിരീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ലോകവ്യാപകമായി 50,000 പേരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ ഭരണകൂടത്തിന് വേണ്ടിയായിരിക്കും പെഗാസസ് ചാര സോഫ്ട്‌വെയര്‍ വിവരങ്ങള്‍ ശേഖരിക്കുകയെന്ന് പെഗാസസ് നിര്‍മ്മാതാക്കളായ എന്‍.എസ്.ഒ നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments