Latest NewsKeralaNews

ഇന്നലെ ഒമ്പത് പേര്‍ മരിച്ചു : ആയിരങ്ങള്‍ ദിനംപ്രതി ചികിത്സ തേടി ആശുപത്രികളില്‍

 

തിരുവനന്തപുരം : പകര്‍ച്ച പനി ബാധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച ഒമ്പത് പേര്‍കൂടി മരിച്ചു. തിരുവനന്തപുരം നേമത്ത് എട്ടുവയസുകാരനും സൈനികനും ഡെങ്കി പനി ബാധിച്ച് മരിച്ചു. ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ ഡെങ്കി പനി മരണമുണ്ടായി.

എറണാകുളം മഞ്ഞപ്പാറ, കോഴിക്കോട് മടപ്പള്ളി എന്നിവിടങ്ങളിലുള്ള പനി മരണം എച്ച് വണ്‍ എന്‍ വണ്‍ പബാധിച്ചാണെന്ന് സ്ഥിരീകരിച്ചു.

കൊല്ലം പാലത്തറ, കോട്ടയം നാട്ടകം എന്നിവിടങ്ങളിലുള്ള രണ്ട് പേരുടെ മരണം പകര്‍ച്ച പനിയെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 138 പേരാണ് ഡെങ്കി പനി ബാധിച്ച് ചികിത്സ തേടിയെത്തിയത്. തിരുവനന്തപുരം ജില്ലയില്‍ 70 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലും ഡെങ്കി പനി പടരുകയാണ്. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 18,873 പേര്‍ പകര്‍ച്ച പനിയ്ക്ക് ചികിത്സ തേടിയെത്തിയെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button