MollywoodCinemaMovie SongsEntertainmentMovie Gossips

മെട്രോമാനായി മോഹന്‍ലാല്‍!!

മൂന്നാം വട്ടവും വിജയം ആവര്‍ത്തിക്കാന്‍ എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ്ബാബു ടീമിനൊപ്പം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഒന്നിക്കുന്നതായി വാര്‍ത്ത. മൂന്നാം വിജയക്കളിയില്‍ മെട്രോമാന്‍ ഇ ശ്രീധരനായി മോഹന്‍ലാല്‍ എത്തുമെന്ന് സൂചന.

എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ്ബാബുവും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്ന ‘അറബിക്കടലിന്‍റെ റാണി – ദി മെട്രോ വുമണ്‍’ എന്ന ചിത്രത്തിലാണ് ഇ ശ്രീധരനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമുള്ളത്. ഈ വേഷം മോഹന്‍ലാല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി കെ ലളിത എന്ന കഥാപാത്രമായി റിമ കല്ലിംഗല്‍ അഭിനയിക്കുന്നു. മെട്രോമാന്‍റെ വലിയ ആരാധികയായ ഒരു സെയില്‍‌സ് ഗേളാണ് ലളിത. മെട്രോമാനെ കാണാന്‍ ലളിത നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

സുരേഷ്ബാബുവിന്‍റെ തിരക്കഥയില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍, കനല്‍ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ നായകനായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button