Latest NewsKerala

കൊച്ചി മെട്രോ: സൗജന്യമായും യാത്ര ചെയ്യാം

കൊച്ചി: അഞ്ചു വര്‍ഷമായി ടിക്കറ്റ് സൂക്ഷിച്ചവര്‍ക്ക് സൗജന്യസവാരി നല്‍കിയും കൊച്ചി മെട്രോ ശ്രദ്ധേയമാകുന്നു. കൊച്ചി മെട്രോയുടെ ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കു നല്‍കിയ ടിക്കറ്റ് ഇപ്പോഴും സൂക്ഷിച്ചിരുന്നവര്‍ക്കാണു പ്രത്യേക യാത്രയ്ക്ക് അവസരമൊരുക്കിയത്.

രാജ്യത്തെ മെട്രോ ചരിത്രങ്ങളില്‍ തന്നെ അപൂര്‍വ്വ കാഴ്ചയായിരുന്ന അത്. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് 2012 സെപ്റ്റംബര്‍ 12നാണു കൊച്ചി മെട്രോയുടെ ശിലാസ്ഥാപനം മറൈന്‍ ഡ്രൈവില്‍ നിര്‍വഹിച്ചത്. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചവര്‍ക്കെല്ലാം ക്ഷണക്കത്തിനൊപ്പം കൊച്ചി മെട്രോ പ്രത്യേക കാര്‍ഡും നല്‍കിയിരുന്നു.

ഈ കാര്‍ഡുള്ളവര്‍ക്കു മെട്രോയുടെ ഉദ്ഘാടന ചടങ്ങിനുശേഷം പ്രത്യേക സവാരിയായിരുന്നു വാഗ്ദാനം. കാര്‍ഡ് അഞ്ചുവര്‍ഷമായി സൂക്ഷിച്ചവരാണു ഞായറാഴ്ച മെട്രോയില്‍ സവാരി നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button