KeralaLatest NewsNews

ആരോഗ്യവകുപ്പ് പൂര്‍ണ്ണ പരാജയം; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് പനിയും മറ്റ് പകര്‍ച്ച വ്യാധികളും പടര്‍ന്ന് പിടിച്ചതിന്റെ ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയും വകുപ്പും വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം സമരത്തിനില്ലെന്നും പ്രതിരോധപ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളെ സഹായിക്കാനുള്ള പദ്ധതികൾക്കാണു പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തു പനി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകൾക്കു പനി ബാധിച്ചിരിക്കുന്നു. പല സ്ഥലങ്ങളിലും ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങളില്ല. പലയിടത്തും മരുന്നില്ല, ഡോക്ടർമാരില്ല. ഇതിനെല്ലാം പ്രധാന കാരണം ശുചിത്വം ഇല്ലാത്തതാണ്. മുന്‍ സര്‍ക്കാറിന്റെ കാലത്ത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ മാറ്റിയതാണ് ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പരാജയത്തിന് കാരണമായത്. യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചതാണെന്ന കാരണത്തില്‍ അവരെ നീക്കം ചെയ്യേണ്ട ആവശ്യമില്ലായിരുന്നു.

സർക്കാർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കണം. മുഖ്യമന്ത്രി നേരിട്ട് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരോടും മന്ത്രിയോടും സംസാരിക്കും. ഇതൊരു ജനകീയ മുന്നേറ്റമാക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button