KeralaNattuvarthaLatest NewsNews

പരീക്ഷ പേടി മാറ്റാനൊരുങ്ങി കുന്നക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ

മലപ്പുറം/കുന്നക്കാവ്: വിദ്യാർത്ഥികളിലേയും രക്ഷിതാക്കളിലേയും പരീക്ഷ പേടിയെ മാറ്റാൻ കുന്നക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ ‘WE LOVE EXAM’ പദ്ധതിക്ക് തുടക്കമായി.വളരെ ഉയർന്ന നിലയിൽ മാർക്ക് വാങ്ങാൻ സാധ്യതയുള്ള കുട്ടികളും, പരീക്ഷ അടുക്കുന്തോറും കുട്ടികളേക്കാൾ വിഷമത്തിലാകുന്ന രക്ഷിതാക്കളേയും പരീക്ഷാ പേടിയിൽ നിന്നും മാറി ചിന്തിപ്പിക്കുക എന്ന ലഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

ഓരോ കുട്ടികളുടെയും പഠനനിലവാരം വ്യക്തിപരമായി മനസിലാക്കുക, അവരവരുടെ കഴിവിനനുസരിച്ച് പഠനക്രമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അവരെ സഹായിക്കുക, കുട്ടികൾക്ക് പുറമെ അവരുടെ രക്ഷിതാക്കൾക്കും പ്രത്യേക ബോധവത്കരണ ക്ലാസുകൾ നൽകുക , പരീക്ഷാ പേടി മാറ്റി ഒരു ഗെയിം കളിക്കുന്ന ഉത്സാഹത്തോടെ പരീക്ഷയെ നേരിടാൻ അവരെ സജ്ജരാക്കുക എന്നിവയാണ് ‘WE LOVE EXAM ‘ എന്ന പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.

പരീക്ഷ അടുക്കുന്തോറും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്ന അവസ്ഥക്ക് മാറ്റം ഉണ്ടാക്കാനും , വളരെ ലാഘവത്തോടെ പരീക്ഷയെ നേരിടാനും,ചിട്ടയായ ഒരു പഠനത്തിനും ഇത്തരം ക്ലാസുകൾ പ്രചോദനമാകുമെന്നും മ:നശാസ്ത്ര വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.ഓരോ കുട്ടിയുടെയും പഠനനിലവാരം ഉയർത്തി നല്ല വിജയം കൈവരിക്കാനുള്ള പദ്ധതികൾ ഇതിനോടകം അധ്യാപകരും തുടങ്ങി കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button