NattuvarthaLatest NewsKeralaNews

നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു

 

മലപ്പുറം/നിലമ്പൂര്‍: റെയില്‍വേ സ്റ്റേഷനിൽ പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച പാസഞ്ചേഴ്‌സ് കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു.11.62 ലക്ഷം രൂപ ഉപയോഗിച്ചാണ് 18 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും ഉള്ള ഷെല്‍ട്ടര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ നരേഷ് ലാല്‍വാനിയുടെ അധ്യക്ഷതയിൽ അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.

രാമംകുത്ത് സബ്‌വേക്ക് ആവശ്യമായ രണ്ടേകാല്‍ കോടി രൂപ സ്വരൂപിക്കുന്നതിന്റെ ഭാഗമായി എം.പി ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ നല്‍കുമെന്നും രാജ്യസഭാംഗങ്ങളായ എ.കെ ആന്റണി, വയലാര്‍ രവി, പി.വി അന്‍വര്‍ എം.എല്‍.എ എന്നിവരില്‍ നിന്ന് ഫണ്ട് ലഭ്യമാക്കുന്നതിന് ആശയവിനിമയം നടത്തുമെന്നും അദ്ധേഹം പറഞ്ഞു.പുതുതായി സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button