
റിയാദ്: സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് നേരെയുള്ള മോഷണശ്രമങ്ങള്‍ വര്‍ധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം കത്തി കാട്ടി ഭീഷണിപ്പെടുത്തി മലയാളിയുടെ കാര്‍ തട്ടിയെടുത്തു. റിയാദിലെ മലസിലെ ഒരു ട്രാവല്‍സ് ജീവനക്കാരനായ കോട്ടയം തലയോലപ്പറമ്പ് സ്വദേശി മാര്‍ട്ടിന്‍ കുര്യന്റെ കാറാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്. അറബ് വംശജരായ മോഷ്ട്ടാക്കളാണ് സംഭവത്തിന് പിന്നിലെന്ന് സൂചനയുണ്ട് .
രാത്രി ഒരു മണിക്ക് ജോലി കഴിഞ്ഞ് മാര്‍ട്ടിന്‍ ശുമേസിയിലെ താമസ സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങവേ പതുങ്ങി നില്‍ക്കുകയായിരുന്ന കവര്‍ച്ചാ സംഘം ഇദ്ദേഹത്തെ വളയുകയായിരുന്നു. ഒരാള്‍ കത്തി കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി. വേറൊരാള്‍ മൊബൈലും പേഴ്സും പിടിച്ചെടുത്തു.
അതേസമയം പേഴ്‌സില്‍ പണമില്ലാത്തതിനാല്‍ അത് തിരിച്ച് നല്‍കി. മൊബൈല്‍ തിരികെ നല്‍കാതായപ്പോള്‍ കീശയിലുണ്ടായിരുന്ന കുറച്ച് പണം കൊടുത്ത് മൊബൈല്‍ തിരികെ വാങ്ങി.പിന്നീട് കൈയിലെ വാച്ച് ആവശ്യപ്പെട്ട സംഘം ഇപ്പോള്‍ വരാമെന്നും പറഞ്ഞ് കാറെടുത്തു മുങ്ങുകയായിരുന്നു. പോലീസില്‍ പരാതി നല്‍കി,
Post Your Comments