
അഷ്ഗാബാദ്: റംസാന്‍ പ്രമാണിച്ച് ആയിരത്തിലേറെ തടവുകാര്‍ക്ക് മോചനം നല്‍കാന്‍ തീരുമാനം. തുര്‍ക്കിമെനിസ്ഥാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദിയാണ് തടവുകാര്‍ക്ക് മോചനം നല്‍കാന്‍ ഉത്തരവിട്ടത്. 1029 തടവുകാരുടെ ശിക്ഷ റദ്ദാക്കാനാണ് പ്രസിഡന്റ് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞവര്‍ഷം 612 തടവുകാരെയാണ് മോചിപ്പിച്ചത്.
പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുകഴിയുന്ന ഇവിടുത്തെ ജയിലുകളിലേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. കഴിഞ്ഞ വര്‍ഷം ചില വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് രണ്ടു നഗരങ്ങളിലെ ജയിലുകള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments