കോട്ടയം: കൊച്ചി മെട്രോയുടെ പ്രഥമയാത്രയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യം മെട്രോയുടെ ചരിത്രത്തിന് തന്നെ തീരാകളങ്കമാണെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ്. കോട്ടയം റെഡ്ക്രോസ് ഹാളിൽ കേരള യുവജനപക്ഷം സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന വേദിയിൽ ഉമ്മൻ ചാണ്ടി ഉണ്ടാകുന്നത് പ്രോട്ടോകോൾ ലംഘനമാണെന്ന് അംഗീകരിക്കാനാകും. എന്നാൽ പ്രധാനമന്ത്രിക്കൊപ്പമുള്ള യാത്രയിൽ സംസ്ഥാന സർക്കാർ ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമായിരുന്നെന്ന് പി.സി ജോർജ് വ്യക്തമാക്കി.
Post Your Comments