ന്യൂ ഡൽഹി ; നെറ്റ് ഉപഭോകതാക്കളെ ലക്ഷ്യമിട്ടും മറ്റ് കമ്പനികളോട് പട പൊരുതാനും ഒരു കിടിലൻ പ്രീപെയ്ഡ് ഓഫറുമായി ബിഎസ്എൻഎൽ. 90 ദിവസത്തേക്ക് ദിവസം നാലുജിബി ഡേറ്റ നല്കുന്ന 444 രൂപയുടെ ഓഫറാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്.
കേരളത്തില്‍ പുനഃക്രമീകരിക്കുന്ന 444 രൂപയുടെ ഓഫര്‍ ശനിയാഴ്ച മുതല്‍ നിലവില്‍ വരും. പുതിയ ഓഫർ കൂടാതെ നിലവിലെ ഓഫറുകൾക്കും ചില വരുത്തിയിട്ടുണ്ട്. ദിവസം മൂന്നു ജിബി സൗജന്യ ഡേറ്റ അനുവദിക്കുന്ന 333 രൂപയുടെ ഓഫറിന്റെ കാലാവധി 90ല്‍നിന്ന് 60 ആക്കി കുറച്ചു. 159 രൂപയ്ക്ക് 20,300 സെക്കന്റ് ഏത് നെറ്റ്വർക്കിലേക്കും സൗജന്യ വിളി അനുവദിക്കുന്ന പ്ലാനിന്റെ കാലാവധി 30 ദിവസത്തിൽ നിന്ന് 28 കുറച്ചു,
കൂടാതെ 179 രൂപയ്ക്കു 23,800 സെക്കന്‍ഡ് ഏതു നെറ്റ്വര്‍ക്കിലേക്കും സൗജന്യ കോള്‍ അനുവദിക്കുന്ന പുതിയ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. 30 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.
Post Your Comments