YogaMeditation

രോഗങ്ങള്‍ സുഖപ്പെടുത്താന്‍ പ്രാണായാമം

പ്രാണായാമം പ്രാണ (ശ്വാസം ),യാമ (നിയന്ത്രണം ) എന്നീ രണ്ടു സംസ്‌കൃത പദത്തില്‍ നിന്നാണ് ഉണ്ടായത്. പ്രാണായാമത്തിന് ആസ്മ,സ്‌ട്രെസ് അനുബന്ധ പ്രശ്‌നങ്ങള്‍,വിഷാദം, ഉത്കണ്ഠ, എന്നിവ ചികിത്സിക്കാനാകും എന്നാണ്. പ്രാണായാമം പല വിധം പല ചികിത്സയ്ക്കും ഗുണകരമാകുന്ന 8 തരത്തിലുള്ള പ്രാണായാമം ഉണ്ട് 30 -40 മിനിട്ടു കൊണ്ട് നമുക്ക് 8 പ്രാണായാമവും ചെയ്യാനാകും.

ഉജ്ജയ് പ്രാണായാമം – തൊണ്ടയില്‍ നിന്നും ചെറിയ ശബ്ദം പുറപ്പെടുവിക്കുന്നു.രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇതിനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത് .മറ്റു ചിലരുടെ അഭിപ്രായത്തില്‍ ചെവി ,മൂക്കു ,തൊണ്ട എന്നിവയുടെ ചികിത്സയ്ക്ക് ഇത് നല്ലതാണു.ആയുര്‍വേദപ്രകാരം ഇത് സംസാരം, ഓര്‍മ ,പ്രതിരോധശേഷി ,ഉത്സാഹം എന്നീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു.

അനുലോമ വിലോമ പ്രാണായാമം – നാഡി ശോധനയുടെ ഒരു വകഭേദം ആണ്. ശ്വാസം പിടിച്ചുവയ്ക്കുന്ന ഘട്ടം ഒഴിച്ചാല്‍ ഇത് ത്രിദോഷ സംതുലനം ചെയ്യുന്നു. കപാല്‍ ഭാട്ടി ഇതില്‍ ശ്വാസകോശത്തിലെ വായു ശക്തിയായി പുറത്തുവിടുന്നു .എന്നാല്‍ ശ്വാസം അകത്തേക്കു എടുക്കുന്നത് സ്വാഭാവികമായിട്ടല്ല .ഇത് മെഡിറ്റേഷന്റെ പ്രാരംഭത്തില്‍ പലരും ഉപയോഗിക്കുന്നു .ഇത് ഏകാഗ്രത മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു .അതിനാല്‍ ഈ പ്രാണായാമിലൂടെ അടിവയറിലെ മസിലുകള്‍ ശക്തിപ്രാപിച്ചു കലോറി കുറയ്ക്കാന്‍ സഹായിക്കുന്നു

അഗ്നിസാര പ്രാണായാമം – വായു പുറത്തേക്കു വിടുമ്പോള്‍ വയറിലെ മസിലുകള്‍ ഊര്‍ജ്ജസ്വലരാകുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുന്നു.അങ്ങനെ വയറു ,കുടല്‍ എന്നിവയ്ക്കു ഗുണകരമാകുന്നു .ഈ പ്രാണായാമിലൂടെ വയറില്‍ പ്രഷര്‍ ഉണ്ടാകുന്നു ഇത് വന്‍കുടലിലെ വാറ്റയെ സജീവമാക്കുന്നു

ഭ്രമാരി പ്രാണായാമം – ഇത് ശരീരത്തേക്കാളുപരി മനസിനെയും ,ആത്മീയതയേയും ലക്ഷ്യം വയ്ക്കുന്നു .ഇത് മൂന്നു ദോഷങ്ങളെയും ഏകീകരിക്കുന്നു .സംസാരിക്കുന്നതിനു മുന്‍പ് ചിന്തിക്കണം എന്നു ഒരു ആത്മീയ ഗുരു പറഞ്ഞതുപോലെ വാറ്റാ സംസാരത്തെയും മനസിനെയും നിയന്ത്രിക്കുന്നു.

നാഡി ശോധന പ്രാണായാമം – ഇത് ശരീരം ,മനസ്സ് ,ആത്മാവ് എന്നീ 3 ദോഷങ്ങളെയും ഏകീകരിക്കുന്നു .

 

shortlink

Related Articles

Post Your Comments


Back to top button