വ്യക്തിപരവും സാമൂഹികവും ഔദ്യോഗികവുമായ ആന്തരിക ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ ശ്വാസം മുട്ടി ശ്വസനക്രിയപോലും താളം തെറ്റി ജീവിക്കുന്നവരാണ് ഇന്നുള്ളത്. നിത്യരോഗികളായി ശാരീക അവശതകളില്‍ കഷ്ടപ്പെടുന്ന ഇക്കൂട്ടര്‍ക്കുള്ള മൃതസഞ്ജീവനിയാണ് പ്രാണായാമം. ശാസ്ത്രീയമായി പ്രാണായാമത്തെ ഇങ്ങനെ വിശദീകരിക്കാം.
ശ്വാസോച്ഛാസ പ്രക്രിയയുടെ ഗതിയെ നിയന്ത്രിച്ച് സ്വാധീനത്തിലാക്കുന്നതാണ് പ്രാണായാമം. ശ്വാസോച്ഛാസ പ്രക്രിയയില്‍ പ്രധാനമായും മൂന്ന് പ്രവൃത്തികളാണുള്ളത്. പൂരകം, കുംഭകം, രേചകം ശ്വാസം അകത്തേക്ക് എടുക്കുന്നത് പൂരകവും എടുത്ത ശ്വാസം ഉള്ളില്‍ നിലനിര്‍ത്തുന്നത് കുംഭകവും പുറത്തേക്ക് വിടുന്നത് രേചകവുമാണ്.
പൂരക കുംഭക രേചക ക്രിയകളുടെ മാത്രയും ശക്തിയും ക്രമീകരിക്കലാണ് പ്രാണായാമക്രിയയുടെ അടിസ്ഥാനം. പ്രാണശക്തിയെ നിയന്ത്രിച്ചാല്‍ മനസിലെ നിയന്ത്രിക്കാനാകും എന്ന ശാസ്ത്ര തത്വമാണ് പ്രാണായാമത്തിന്റെ തത്വം. പ്രാണന്‍ തന്നെയാണ് മനസ്, പ്രാണനെ അടക്കിയാല്‍ മനസിനെ അടക്കാം. മനസിനെ അടക്കിയാല്‍ തെളിഞ്ഞുവരുന്ന ശുദ്ധബോധമാണ് ജീവന്‍മുക്തിയെന്നാണ് യോഗശാസ്ത്രം പറയുന്നത്. നാം ശ്വസിക്കുമ്പോള്‍ അന്തരീക്ഷ വായും ഉള്ളിലേക്കെടുക്കുന്നു. അന്തരീക്ഷ വായുവിന്റെ പ്രധാനഘടകമാണ് പ്രാണവായു അഥവ ഓക്‌സിജന്‍. ഒരു അഗ്നിയെക്കൊണ്ട് മറ്റൊന്നില്‍ കുടികൊള്ളുന്ന അഗ്നിയെ ജ്വലിപ്പിക്കുന്നതു പോലെയാണ് നാം ഉള്ളിലേക്കെടുക്കുന്ന പ്രാണവായു കൊണ്ട് ുള്ളിലുള്ള പ്രാണശക്തിയെ ജ്വലിപ്പിക്കുന്നത്
പ്രാണായാമ ക്രിയ കൊണ്ട് നേടേണ്ട ലക്ഷ്യത്തിന് അനുസരിച്ച് ചിട്ടപ്പെടുത്തിയിട്ടുള്ള അനേകം പ്രാണായാമ പദ്ധതികളുണ്ട്. അവയില്‍ ഏറ്റവും പ്രമുഖമാണ്് ഹഠയോഗപ്രകാരമുള്ള പ്രാണായാമം. മൂലാധാരസ്ഥിതമായ കുണ്ഡലിനി ശക്തിയെ ഉണര്‍ത്തി വിവിധ ആധാരങ്ങളിലേക്ക് ഉയര്‍ത്തി സഹസ്രാരത്തിലെത്തിച്ച് ബ്രഹ്മസാക്ഷാത്കാരം നേടുന്നതിന് ക്രമപ്പെടുത്തിയിട്ടുള്ളതാണ് ഹഠയോഗ പ്രാണായാമ പദ്ധതി. പൂരക കുംഭക രേചകങ്ങളുടെ നിര്‍ദേശിച്ചിരിക്കുന്ന മാത്രമകള്‍ അനുഷ്ടിച്ച് ലക്ഷ്യപ്രാപ്തിയിലെത്തേണ്ടതാണ്. ഹഠയോഗത്തിലെ പ്രാണായാമ ക്രിയകളണ് ഇപ്പോള്‍ സാര്‍വത്രികമായി ഉപയോഗിക്കുന്നത്.
Post Your Comments