ഷിംല•നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പകുതിയോളം സീറ്റുകള്‍ നേടി ചരിത്രം സൃഷ്ടിച്ച് ബി.ജെ.പി. ആകെയുള്ള 34 വാര്‍ഡുകളില്‍ 17 ഇടങ്ങളില്‍ ബി.ജെ.പി പിന്തുണയോടെയുള്ള സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ആദ്യമായാണ് ഷിംല നഗരസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നത്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടി ചിഹ്നത്തില്‍ ആയിരുന്നില്ല തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഔദ്യോഗികമായി സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനാര്‍ഥികളില്‍ പകുതിയും സ്ത്രീകളാണ്. 50 ശതമാനം സീറ്റുകള്‍ വനിതാകള്‍ക്കായി സംവരണം ചെയ്തിരുന്നു.
ബി.ജെ.പി 17 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 13 ഉം സ്വതന്ത്രര്‍ മൂന്നും സി.പി.എം ഒരു വാര്‍ഡിലും വിജയിച്ചു.
2012 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം, മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയിരുന്നു. 32 വര്‍ഷമായി കോണ്‍ഗ്രസ് കോട്ടയായിരുന്നു ഷിംല മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.
Post Your Comments