ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും മന്ത്രി സുഷമാ സ്വരാജിന്റെയും സഹായത്തോടെ വിദഗ്ധ ചികിത്സ ലക്ഷ്യമാക്കി യാത്ര തിരിച്ച പാകിസ്ഥാനില്‍ നിന്നുള്ള നാലുമാസം പ്രായമുള്ള കുട്ടി മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയിലെത്തി. ഇന്ത്യാ-പാകിസ്ഥാന്‍ ബന്ധം മോശമായ ഇപ്പോഴത്തെ അവസ്ഥയില്‍ തങ്ങളുടെ കുട്ടിക്ക് മികച്ച ചികില്‍സ കിട്ടുമോയെന്ന ആശങ്കയിലായിരുന്നു രൊഹാന്റെ മാതാപിതാക്കളും ബന്ധുക്കളും. സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള വിദേശകാര്യമന്ത്രാലയം കാരുണ്യം കാണിച്ചതോടെ രൊഹാന്റെ പുതുജീവിതത്തിനു വഴിതുറന്നു.
ജന്മനാ ഹൃദ്‌രോഗിയാണു രൊഹാന്‍. അവന്റെ ഹൃദയത്തില്‍ ദ്വാരങ്ങളുണ്ട്. വിദഗ്ധ ചികില്‍സയിലൂടെ മാത്രമേ രൊഹാന്റെ അസുഖം ഭേദമാക്കാന്‍ കഴിയൂ. അതിന് ഇന്ത്യയില്‍ എത്തണം. നോയിഡയില്‍ കഴിഞ്ഞ ദിവസമെത്തിയ രൊഹാന്‍ എന്ന പിഞ്ചുബാലന്റെ ശസ്ത്രക്രിയ ജെയ്പീ ആശുപത്രിയില്‍ ഉടന്‍ നടക്കും.
Post Your Comments