Latest NewsNewsIndiaBusiness

എല്ലാ ദിവസവും ഇന്ധന വിലയില്‍ മാറ്റം:ആദ്യ ദിനം പെട്രോളിനും ഡീസലിനും വില കുറഞ്ഞു

തിരുവനന്തപുരം:രാജ്യത്തുടനീളം പെട്രോൾ വില പ്രതിദിനം മാറുന്ന സംവിധാനവും വെള്ളിയാഴ്ച നിലവിൽ വന്നു.മൊബൈലില്‍ നിന്ന് RSP< SPACE >DEALER CODE ടൈപ്പ് ചെയ്ത് 9224992249 എന്ന നമ്പറിലേക്ക് അയച്ചാൽ എല്ലാ ദിവസത്തെയും പെട്രോൾ ഡീസൽ വില മൊബൈലിൽ തെളിയും.ഇത് പത്രത്തിൽ പോലും ചിലപ്പോൾ ഉണ്ടാവില്ല.കഴിഞ്ഞ മാസം അഞ്ചു നഗരങ്ങളിൽ നടപ്പിലാക്കിയ പദ്ധതിയാണ് ഇപ്പോൾ രാജ്യം മുഴുവൻ വ്യാപിപ്പിച്ചത്.

ആദ്യ ദിവസത്തെ വാർത്ത ശുഭകരമാണ്.പെട്രോൾ ലീറ്ററിന് 1 രൂപ 12 പൈസയും ഡീസലിന് 1 രൂപ 24 പൈസയുമാണ് കുറച്ചത്.രാജ്യാന്തര വിപണിയിലെ നിരക്കുമായി ബന്ധപ്പെടുത്തിയാണു പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന പരിഷ്‌കരിക്കുന്നത്. രാവിലെ ആറിനു പുതിയ ഇന്ധനവില സാമൂഹിക മാധ്യമങ്ങൾ, മൊബൈൽ ഫോൺ സന്ദേശങ്ങൾ തുടങ്ങിയ മാർഗങ്ങളിലൂടെ ജനങ്ങളെ അറിയിക്കുമെന്നു പൊതുമേഖല എണ്ണക്കമ്പനികൾ അറിയിച്ചു.

ഇത് പെട്രോൾ പമ്പ് ഉടമകൾക്കും ആശ്വാസകരമാണ്.അർധരാത്രി പുതിയ വില പ്രഖ്യാപിച്ചാൽ നിരക്കുകൾ മാറ്റുന്നതിനായി എല്ലാ പെട്രോൾ പമ്പിലും അർധരാത്രി മുത്തൽ ജീവനക്കാരനെ വെക്കണം എന്ന ബുദ്ധിമുട്ട് ഇതോടെ മാറി. Fuel@IOC എന്ന മൊബൈൽ ആപ്പിലൂടെയും വിലയിലെ മാറ്റം അറിയാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button