വമ്പൻ ഓഫറുകൾ നൽകിയ ഹ്യുണ്ടായിക്ക് പണികിട്ടി. രാജ്യത്തെ വാഹന വിപണിയില്‍ നീതിയുക്തമല്ലാത്ത വില്‍പന നയം സ്വീകരിച്ചതിന് ഹ്യുണ്ടായിക്ക് 87 കോടി രൂപ പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് (സിസിഐ)ആണ് പിഴ ചുമത്തിയത്. വിപണിയിലെ വിവിധ കാറുകള്‍ക്ക് കമ്പനി നല്‍കിയ ഡിസ്‌ക്കൗണ്ടുകള്‍ ന്യായമല്ലാത്തതാണെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യവ്യക്തമാക്കി. 2013-14 കാലഘട്ടം മുതല്‍ ഹ്യുണ്ടായി ഇന്ത്യയുടെ ശരാശരി വരുമാനത്തിന്റെ 0.3 ശതമാനമാണ് പിഴയായി ചുമത്തിയത്.
അന്യായമായ ഓഫറുകള്‍ നല്‍കരുതെന്നും ഇത്തരം വില്‍പന ഉടന്‍ നിര്‍ത്തണമെന്നുള്ള കര്‍ശന നിര്‍ദേശം സിസിഐ ഹ്യുണ്ടായിക്ക് നൽകി. കോംപറ്റീഷന്‍ നിയമപ്രകാരം 2002ൽ ഹ്യുണ്ടായി വിവിധ കാറുകള്‍ക്ക് നല്‍കിയ ഡിസ്‌ക്കൗണ്ടുകള്‍ക്ക് ന്യായീകരണമില്ലെന്നും,കാറുകളുടെ റീസെയില്‍ വില വര്‍ധിപ്പിക്കാന്‍ ഡീലര്‍മാരേ സ്വാധീനിച്ചതായും 44 പേജ് വരുന്ന ഉത്തരവില്‍ കമ്മീഷന്‍ പറയുന്നു.
കോംപറ്റീഷന്‍ കമ്മീഷന്റെ നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും ഉത്തരവ് പഠിച്ച ശേഷം ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഹ്യുണ്ടായി ഇന്ത്യ അറിയിച്ചു.
Post Your Comments