![](/wp-content/uploads/2017/06/Mammooty_760x400.jpg)
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തിരക്കിലാണ്. അടുത്ത ആഘോഷക്കാലം തകര്‍ക്കാന്‍ മമ്മൂട്ടിയുടെ എട്ടോളം സിനിമ ഒരുങ്ങുകയാണ്. ഒരു തമിഴ് സിനിമയുള്‍പ്പെടെ മെഗാ ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍ ചിത്രം വരെയുണ്ട് ഈ വര്‍ഷം മമ്മൂട്ടിയ്ക്ക്.
ശ്യാംധറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയാണ് ഓണത്തിന് മമ്മൂട്ടിയുടേതായി റിലീസ് ചെയ്യുക. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍പീസ് ആണ് പൂജ റിലീസ് ആയി പൂര്‍ത്തിയാകുന്നത്. ഷാംദത്തിന്റെ സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. സേതു ആദ്യമായി സംവിധാനം ചെയ്യുന്ന കോഴിതങ്കച്ചന്‍ എന്ന സിനിമയിലും മമ്മൂട്ടി നായകനാകുന്നുണ്ട്.
പേരന്‍പ് തമിഴ് സിനിമയിലും മമ്മൂട്ടി നായകനാകുന്നു. നവാഗതനായ ശരത്ത്, ഹാപ്പി വെഡ്ഡിംഗ് ഫെയിം ഒമര്‍ എന്നിവരും മമ്മൂട്ടി ചിത്രങ്ങളുടെ പണിപ്പുരയിലാണ്.
Post Your Comments