അഹമ്മദാബാദ് : വിവാദ ആള്‍ ദൈവം പരോളിനിടെ പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞു. സ്വര്‍ണവ്യാപാരിയെ വഞ്ചിച്ചകേസില്‍ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിവാദ ആള്‍ ദൈവം സ്വാധി ജയശ്രീ ഗിരിയാണ് പരോളിനിടെ പൊലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബനസ്‌കാന്ത ജില്ലയിലെ സ്വര്‍ണവ്യാപാരിയെ പറ്റിച്ച് അഞ്ചുകോടി രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കവര്‍ന്ന കേസിലാണ് സ്വാധി ജയശ്രീഗിരി തടവ് ശിക്ഷ വിധിച്ചത്. ഇവരുടെ ആശ്രമത്തില്‍ നടത്തിയ പരിശോധനയില്‍ നിന്ന് 80 ലക്ഷം രൂപ വിലമതിക്കുന്ന 24 സ്വര്‍ണ കട്ടികളും, 1.29 കോടി രൂപയും നിരവധി മദ്യകുപ്പികളും പിടിച്ചെടുത്തിരുന്നു.
ചികിത്സ സംബന്ധമായി നല്‍കിയ പരോളിനിടയാണ് സ്വാധി ജയശ്രീ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ വെട്ടിച്ചു കടന്നു കളഞ്ഞത്. ഗുജറാത്തിലെ സ്വയം പ്രഖ്യാപിത ആള്‍ ദൈവമാണ് സ്വാധി ജയശ്രീ ഗിരി. സംഭവവുമായി ബന്ധപ്പെട്ട് കാവലിന് ഏര്‍പ്പെടുത്തിയ പൊലീസുകാരെയും സ്വാധിയുടെ അഭിഭാഷകനെയും അറസ്റ്റ് ചെയ്തു. തടവ് ശിക്ഷയ്ക്കിടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചെക്കപ്പിന് വിധേയയാകണം എന്നാവശ്യത്തെ തുടര്‍ന്നാണ് ഇവര്‍ക്ക് പരോള്‍ അനുവദിച്ചത്. പരോള്‍ നീട്ടി കൊടുക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല.
കാവലിനായി നാല് പൊലീസുകാരെയും ചുമതലപ്പെടുത്തി. ആശുപത്രി ചെക്കപ്പിന് ശേഷം സ്വാധി, ഹിമാലയന്‍ ഷോപ്പിംഗ് മോളിലെ ഒരു സ്പാ കേന്ദ്രത്തില്‍ കയറി മസാജ് ചെയ്തു. ഇവരുടെ അഭിഭാഷകനും പൊലീസുകാരും ഒപ്പമുണ്ടായിരുന്നു. അതിന് ശേഷം ബാഹുബലി-2 കാണണം എന്നാവശ്യപ്പെട്ട ഇവരെ തീയറ്ററില്‍ എത്തിച്ചു സിനിമ കാണിച്ചു. ഇടയ്ക്ക് ശുചിമുറിയില്‍ പോകുന്നുവെന്ന് പറഞ്ഞ് സ്വാധി ജയശ്രീ പൊലീസുകാരെ വെട്ടിച്ച് കടന്നു കളയുകയായിരുന്നു.
Post Your Comments