KeralaNattuvarthaLatest News

കർഷകരെ വെടിവെച്ച് കൊല്ലുന്ന നടപടി അവസാനിപ്പിക്കണം

വയനാട്.

മാനന്തവാടി: “ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന കർഷകരെ വെടിവെച്ച് കൊല്ലുന്ന ഭരണകൂട നടപടി അവസാനിപ്പിക്കണമെന്ന്” പോരാട്ടം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ”രാജ്യത്ത് മൂന്ന് ലക്ഷത്തോളം കർഷകരാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ മരിച്ചത്. കർഷക സമരങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം. നിയമസഹായം നൽകാൻ കോയമ്പത്തൂർ കോടതിയിലെത്തിയ മനുഷ്യാവകാശ പ്രവർത്തകരായ സി പി റഷീദ് ഹരിഹര ശർമ്മ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തിലും ഭരണകൂട ഭീകരതയാണ് വെളിവാകുന്നത്. എം എൻ രാവുണ്ണി, പി പി ഷാന്റോ ലാൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button