Latest NewsNewsIndia

ജനതാദള്‍-എസ് സഹായത്തോടെ ബി.ജെ.പി കൗൺസിൽ സ്ഥാനം നിലനിർത്തുന്നു

ബെംഗളൂരു: കര്‍ണാടകനിയമനിര്‍മാണ കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ബി.ജെ.പി. നിലനിര്‍ത്തി. ജനതാദള്‍-എസിന്റെ പിന്തുണയോടെയാണ് ബി.ജെ.പി സ്ഥാനം നിലനിർത്തിയത്. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തിയാണ് ഡി.എച്ച്. ശങ്കരമൂര്‍ത്തി കൗണ്‍സില്‍ ചെയര്‍മാന്‍സ്ഥാനം നിലനിര്‍ത്തിയത്. അവസാനനിമിഷം ബി.ജെ.പി.യെ പിന്തുണയ്ക്കാന്‍ ജനതാദള്‍-എസ് അംഗങ്ങള്‍ തീരുമാനിക്കുകയായിരുന്നു.

ഒരു വോട്ടിനാണ് ശങ്കരമൂര്‍ത്തി സ്ഥാനം നിലനിര്‍ത്തിയത്. പ്രമേയത്തെ അനുകൂലിച്ച് 36 പേരും എതിര്‍ത്ത് 37 പേരും വോട്ടുചെയ്തു. ജനതാദള്‍-എസിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാനും കോണ്‍ഗ്രസ് തയ്യാറായിരുന്നു. ജനതാദള്‍-എസ് പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് അവിശ്വാസപ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button