തിരുവനന്തപുരം: സംസ്ഥാനത്തു വ്യാപകമായി എത്തുന്ന മത്സ്യങ്ങളിൽ ഭൂരിപക്ഷവും മറ്റു രാജ്യങ്ങൾ തിരസ്കരിക്കുന്ന മൽസ്യങ്ങൾ എന്ന് റിപ്പോർട്ട്. ട്രോളിംഗ് നിരോധനം കൂടി വന്നതോടെ ഇത്തരം മൽസ്യങ്ങൾ കൂടുതലായി ഇറക്കുമതി ചെയ്യുമെന്നാണ് വിവരം.ക്ഷാമത്തിന്റെ മറവില്‍ ഇപ്പോള്‍ കേരളത്തിലേക്കു കൂടുതലായെത്തുന്ന മൽസ്യങ്ങൾ ഇത്തരത്തിൽ തിരസ്കരിക്കപ്പെടുന്ന ഗുണനിലവാരമില്ലാത്തതാണെന്നും റിപ്പോർട്ട് ഉണ്ട്.
ഇവ ഭക്ഷിച്ചവര്‍ക്കു വ്യാപകമായി അസ്വസ്ഥത അനുഭവപ്പെട്ടതോടെ ഇത്തരത്തിൽ വരുന്ന മൽസ്യങ്ങൾ കർശനമായി പരിശോധിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടുണ്ട്.ഇതരസംസ്ഥാനങ്ങളില്‍നിന്നു കേരളവിപണിയിലെത്തുന്ന മത്സ്യങ്ങളുടെ ഗുണനിലവാരംഉറപ്പുവരുത്താനും മത്സ്യവിപണികളെ നിയന്ത്രിക്കാനുമായി ഫിഷ് മാര്‍ക്കറ്റിങ് ആന്‍ഡ് ക്വാളിറ്റി മാനേജ്‌മെന്റ് ബില്‍ കൊണ്ടുവരാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
Post Your Comments