ശ്രീനഗർ: ഐ .സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനലിൽ വിജയിച്ച പാകിസ്താൻ ടീമിന് അഭിനന്ദനമറിയിച്ച് കശ്മീരിലെ ഹുറിയത്ത് നേതാവ്. ട്വിറ്ററിലൂടെയാണ് ഹുറിയത് നേതാവ് മിർവായിസ് ഉമർ ഫാറൂഖ് അഭിനന്ദനം അറിയിച്ചത്. “ഫൈനൽ മത്സരത്തിൽ ഭാഗ്യം തുണയാകട്ടെ” എന്ന് ആശംസിക്കാനും മറന്നില്ല ഉമർ ഫാറൂഖ്.
‘തറാവീഹ് കഴിഞ്ഞിറങ്ങിയപ്പോഴാണ് താൻ വിജയാഘോഷങ്ങൾ കേട്ടതെന്നും ഉമർ പറഞ്ഞു.അവാമി ആക്ഷൻ കമ്മറ്റിയുടെ നേതാവാണ് ഉമർ മിർവായിസ്.ഇംഗ്ളണ്ടിനെതിരെ എട്ടു വിക്കറ്റ് ജയമാണ് പാകിസ്താൻ നേടിയത്. ഫൈനലിൽ എത്തിയ പാകിസ്ഥാന് ബംഗ്ളാദേശിനോടോ ഇന്ത്യയോടൊ ആണ് ഏറ്റുമുട്ടേണ്ടി വരിക.
Post Your Comments