Latest NewsIndiaNewsSports

ഫൈനലിലെത്തിയ പാക്​ ടീമിന്​ അഭിനന്ദനമറിയിച്ച്‌​ കശ്​മീരിലെ ഹുറിയത്ത്​ നേതാവ്

ശ്രീനഗർ: ഐ .സി.സി ചാമ്പ്യൻസ്​ ട്രോഫി ക്രിക്കറ്റിൽ സെമി ഫൈനലിൽ വിജയിച്ച പാകിസ്​താൻ ടീമിന്​ അഭിനന്ദനമറിയിച്ച്​ കശ്​മീരിലെ ഹുറിയത്ത്​ നേതാവ്​. ട്വിറ്ററിലൂടെയാണ് ഹുറിയത് നേതാവ് മിർവായിസ്​ ഉമർ ഫാറൂഖ് അഭിനന്ദനം അറിയിച്ചത്. “ഫൈനൽ മത്സരത്തിൽ ഭാഗ്യം തുണയാകട്ടെ” എന്ന് ആശംസിക്കാനും മറന്നില്ല ഉമർ ഫാറൂഖ്.

‘തറാവീഹ്​ കഴിഞ്ഞിറങ്ങിയപ്പോഴാണ്​ താൻ വിജയാഘോഷങ്ങൾ കേട്ടതെന്നും ഉമർ പറഞ്ഞു.അവാമി ആക്​ഷൻ കമ്മറ്റിയുടെ നേതാവാണ്​ ഉമർ മിർവായിസ്​.ഇംഗ്​ളണ്ടിനെതിരെ എട്ടു വിക്കറ്റ്​ ജയമാണ്​ പാകിസ്​താൻ നേടിയത്​. ഫൈനലിൽ എത്തിയ പാകിസ്ഥാന് ബംഗ്ളാദേശിനോടോ ഇന്ത്യയോടൊ ആണ് ഏറ്റുമുട്ടേണ്ടി വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button