പനാജി•അഭിമാന ചിഹ്നമായി കണ്ട് ബീഫ് കഴിക്കുന്നവരെ തൂക്കിലേറ്റണമെന്ന് മധ്യപ്രദേശിലെ സനാതന്‍ ധര്‍മ പ്രചാര്‍ സേവ സമിതി പ്രസിഡന്റ് സാധ്വി സരസ്വതി. കഴിഞ്ഞദിവസം ഗോവയില്‍ ഹിന്ദു ജനജാഗ്രിതി സമിതി സംഘടിപ്പിക്കുന്ന ചതുര്‍ദിന അഖിലേന്ത്യാ ഹിന്ദു സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
സ്വന്തം അമ്മയുടെ മാംസം ഭക്ഷിക്കുന്നത് അഭിമാന ചിഹ്നമായി കാണുന്നവരെ തൂക്കിലേറ്റുന്നത് പരിഗണിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് സരസ്വതി പറഞ്ഞു.
ബീഫ് കഴിക്കുന്നവരെ പൊതുജന മധ്യത്തില്‍ കൊണ്ടുവന്ന് തൂക്കിക്കൊല്ലണം. എങ്കില്‍ മാത്രമേ, ഗോമാതാവിനെ സംരക്ഷിക്കേണ്ടതിന്റെ നമ്മുടെ ഉത്തരവാദിത്തമെന്ന് ജനങ്ങള്‍ക്ക് മനസിലാകൂ- സാധ്വി സരസ്വതി പറഞ്ഞു.
ലവ് ജിഹാദില്‍ നിന്നും ഹിന്ദു യുവതികളെ രക്ഷിക്കാന്‍ വീടുകളില്‍ ആയുധം ശേഖരിക്കണം. ആയുധങ്ങള്‍ കരുതി വയ്ക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ ഭാവിയില്‍ നമ്മള്‍ നശിപ്പിക്കപ്പെടുമെന്നും അവര്‍ പറഞ്ഞു.
ഭാരതം എല്ലാ ദിശയില്‍ നിന്നും ആക്രമണം നേരിടുകയാണ്. കാശ്മീരിനെ വേര്‍പെടുത്താന്‍ ശ്രമം നടക്കുന്നു. അമര്‍നാഥ് തീര്‍ഥാടനം തടഞ്ഞു. ഭാരതമാതാവും ഗോമാതാവും നിന്ദിക്കപ്പെടുന്നു- സരസ്വതി പറഞ്ഞു.
‘ഹിന്ദുരാഷ്ട്ര’ വാദം ഉയര്‍ത്തുന്ന സംഘടനകളെ നിരോധിക്കണമെന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തേയും സാധ്വി വിമര്‍ശിച്ചു. ഹിന്ദു രാഷ്ട്രം രൂപീകരിക്കുന്നതില്‍ നിന്ന് ഒരു ശക്തിക്കും ഹിന്ദുക്കളെ തടയാന്‍ കഴിയില്ലെന്ന് അവര്‍ തിരിച്ചറിയുമെന്നും സാധ്വി പറഞ്ഞു.
കാവി തീവ്രവാദം എന്നൊന്നില്ല. രാജ്യത്തിനും ധര്‍മത്തിനും വേണ്ടിയുള്ള ത്യാഗപൂര്‍ണമായ ജീവിതമാണ് കാവി കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സാധ്വിയുടെ പ്രസ്താവനയ്ക്കെതിരെ ഗോവ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിദ്വേഷ പ്രസ്താവനയ്ക്കെതിരെ കേസെടുക്കാന്‍ തയ്യാറാകണമെന്ന് ഗോവ സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Post Your Comments