ലക്‌നൗ: നോട്ട് നിരോധന നടപടിക്കെതിരെ സര്‍ക്കാരിന് ഇപ്പോഴും വിമര്‍ശനമേല്‍ക്കുന്നുണ്ട്. നോട്ട് നിരോധനത്തിന് പ്രചോദനമായത് ഭരണഘടനാശില്‍പി ഡോ.ബി ആര്‍ അംബേദ്കറെന്ന് യോഗി ആദിത്യനാഥ് പറയുന്നു. ഹര്‍ണംപൂരില്‍ അംബേദ്കര്‍ പ്രതിമ അനാച്ഛാദനം യോഗി നിര്‍വ്വഹിച്ചു.
രാജ്യ അഴിമതിമുക്തമാക്കണമെന്നാണ് ബിജെപിയുടെ ലക്ഷ്യം. അതിനുവേണ്ടി കറന്‍സിയുടെ പ്രചാരണത്തില്‍ മാറ്റം കൊണ്ടുവരണമെന്നായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് മോദി ഇങ്ങനെയൊരു തീരുമാനവുമായി മുന്നോട്ട് വന്നത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ധീരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്നും യോഗി പറയുന്നു.
Post Your Comments