CinemaLatest NewsMovie SongsEntertainmentMovie Gossips

നടി ശോഭന വിവാഹിതയാകുന്നു !!!

 

മലയാളികളുടെ എവര്‍ഗ്രീന്‍ നായിക ശോഭന വിവാഹിതയാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നടി എന്നതിനോടൊപ്പം നര്‍ത്തകി കൂടിയായ ശോഭനയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഇതിന് മുന്‍പും നിരവധി ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആണ് ശോഭനയുടെ വിവാഹ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. അടുത്ത ബന്ധുവിനെയാണ് നടി വിവാഹം കഴിക്കുന്നതെന്ന സൂചനയാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.

നടിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളി മനസ്സ് കീഴടക്കിയ ശോഭന ഇതുവരേയും വിവാഹിതയാവാതിരുന്നത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും വഴിവെച്ചിരുന്നു. മലയാളത്തിലെ പ്രമുഖ നടനുമായി ശോഭന പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ആ നടന്‍ വേറെ വിവാഹം കഴിച്ചതിനാലാണ് ശോഭന വിവാഹിതയാവതെന്നുമുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ അടുത്ത ബന്ധുവുമായുള്ള ശോഭനയുടെ വിവാഹം ഉടന്‍ നടക്കുമെന്ന വാര്‍ത്തയെക്കുറിച്ച് താരമോ കുടുംബാഗംങ്ങളോ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button